പൊൻമുടി വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു നൽകുന്നു; ബുധനാഴ്ച്ച മുതൽ പ്രവർത്തനം ആരംഭിക്കും

തിരുവനന്തപുരം: പൊൻമുടി വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു നൽകുന്നു. ബുധനാഴ്ച മുതലാണ് പൊൻമുടി വിനോദസഞ്ചാര കേന്ദ്രം തുറന്നു നൽകുന്നത്. നിയന്ത്രണ വിധേയമായിട്ടായിരിക്കും വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രവർത്തനം.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നും കനത്ത മഴയിൽ റോഡ് തകർന്നത് മൂലവും പൊൻമുടി അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസന സമിതിയാണ് പൊൻമുടി തുറക്കാൻ തീരുമാനിച്ചത്. അപകടാവസ്ഥയിലുള്ള റോഡ് ഭാഗത്ത് കാവൽ ഏർപ്പെടുക്കാനും ധാരണയായിട്ടുണ്ട്.