വിദേശത്തെ കടൽ തീരത്തിരുന്ന് ട്വീറ്റ് ചെയ്യുന്ന കോമാളിയാണ് രാഹുൽ ഗാന്ധി; രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിമർശനത്തിന് മറുപടി നൽകി ബിജെപി. വിദേശത്തെ കടൽ തീരത്തിരുന്ന് ട്വീറ്റ് ചെയ്യുന്ന കോമാളിയാണ് രാഹുൽ ഗാന്ധിയെന്ന് ബി.ജെ.പി വക്താവ് സഞ്ജു വർമ പറഞ്ഞു. എവിടെയാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിനെ വിമർശിക്കുകയല്ലാതെ ഇറ്റലിയിൽ അദ്ദേഹം എന്ത് ചെയ്യുകയാണെന്നും അദ്ദേഹം ചോദിക്കുന്നു.

വയനാടിന് വേണ്ടി രാഹുൽ ഗാന്ധി ഒന്നും ചെയ്തിട്ടില്ല. വിദേശ തീരങ്ങളിലിരുന്നു വിഡ്ഢിത്തം ട്വീറ്റ് ചെയ്യുകയല്ലാതെ അദ്ദേഹത്തിന്റെ ഹോബി എന്താണെന്ന് ഒരു ധാരണയുമില്ലെന്നും സഞ്ജു വർമ വ്യക്തമാക്കി. രാഹുൽ ഗാന്ധി വാക്‌സിനെടുത്തിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. വാക്‌സിനേഷനുമായി ബന്ധപ്പെട്ടായിരുന്നു രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

2021 അവസാനത്തോടുകൂടി അർഹതപ്പെട്ട എല്ലാവർക്കും വാക്സിൻ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയെങ്കിലും ഇപ്പോഴും രണ്ട് ഡോസ് വാക്സിൻ ലഭിക്കാത്തവർ നിരവധിപേരുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.