ന്യൂഡൽഹി: കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം മറികടക്കാൻ ബജറ്റിൽ വി ഹിതം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സർക്കാരിന്റെ തീരുമാനം. കെ റെയിലിനായി വീടുകൾതോറും നേരിട്ടെത്തി പ്രചാരണം നടത്താനാണ് സിപിഎമ്മിന്റെ തീരുമാനം. ജനങ്ങളുടെ പിന്തുണ തേടി ലഘുലേഖയും പുറത്തിറക്കും.

