ഇടുക്കി: തിരഞ്ഞെടുപ്പ് വീഴ്ചയില്‍ ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ പുറത്താക്കാന്‍ തീരുമാനിച്ചതോടെ രാജേന്ദ്രന്റെ സിദ്ധാന്തങ്ങളെ കുറിച്ച് തന്നെ കൊണ്ട് പറയിപ്പിക്കരുതെന്ന പരിഹാസവുമായി മുന്‍ എംഎല്‍എ എം എം മണി രംഗത്ത്.
പാര്‍ട്ടി പുറത്താക്കിയതിന് പിന്നാലെ ‘ആത്മാര്‍ത്ഥമായാണ് ഇക്കാലമത്രയും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതെന്നും ആരുടെയെങ്കിലും കഥയ്ക്ക് അനുസരിച്ച് അഭിനയിക്കാന്‍ തനിക്ക് അറിയില്ലെന്നും, ഭാവി പരിപാടികള്‍ പറയാമെന്നും എസ്.രാജേന്ദ്രന്‍ പറഞ്ഞിരുന്നു. തന്നെ പുകച്ച് പുറത്താക്കാന്‍ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ കുറെ കാലമായി ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.
അതേസമയം, രാജേന്ദ്രന്‍ പറഞ്ഞു നടക്കുന്നതിന് മറുപടി പറയലല്ല പാര്‍ട്ടിക്കാരുടെ പണിയെന്നും ഉചിതമായ സമയത്ത് പാര്‍ട്ടി തന്നെ മറുപടി നല്‍കുമെന്നും എംഎം മണി പ്രതികരിച്ചു. അയാളിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമെന്നായിരുന്നു സിപിഎമ്മിനെതിരെ രാജേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണങ്ങളോട് എംഎം മണി പറഞ്ഞത്.

