ദക്ഷിണാഫ്രിക്ക-ഇന്ത്യ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 113 റണ്‍സിനാണ് ഇന്ത്യ ആദ്യ ടെസ്റ്റില്‍ വിജയം കൈവരിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്‍പിലെത്തി. രണ്ടാം ഇന്നിങ്‌സില്‍ 305 വിജയ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 191 റണ്‍സിന് പുറത്താവുകയായിരുന്നു.
പുറത്താവാതെ നിന്ന് 35 റണ്‍സ് എടുത്ത ടെമ്പ ബാവുമ പൊരുതി നോക്കിയെങ്കിലും മറ്റു ബാറ്‌സ്മാന്മാരില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതെ പോയി. 77 റണ്‍സ് എടുത്ത ഡീന്‍ എല്‍ഗര്‍ ആണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ബുംറയും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജും രവിചന്ദ്രന്‍ അശ്വിനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി

