ഡ്രൈവിങ് ലൈസന്‍സിനായുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അനുമതിയെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇനി ആയുര്‍വേദ ബിരുദധാരികളായ ഡോക്ടര്‍മാര്‍ക്കും നല്‍കാം. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഉത്തരവിട്ടത്.

അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ നേരത്തെ പരിഗണിച്ചിരുന്നുള്ളൂ. എന്നാല്‍, ഇനി മുതല്‍ ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഡ്രൈവിങ് ലൈസന്‍സിനു വേണ്ടി ഉപയോഗിക്കാം.

MBBS ഡോക്ടര്‍മാരുടേതിന് തുല്യമായ യോഗ്യത BAMS ഡോക്ടര്‍മാര്‍ക്കും ഉണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്ന തീരുമാനത്തിലെത്തിയത്.