കശ്മീര്‍ ഏറ്റുമുട്ടല്‍; രണ്ട് ഓപ്പറേഷനുകളിലായി ആറ് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: കശ്മീരില്‍ അനന്ത്‌നാഗിലും കുല്‍ഗാമിലും ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു. ഇതില്‍ രണ്ട് പേര്‍ പാകിസ്താനില്‍ നിന്നുള്ളവരും രണ്ട് പേര്‍ പ്രാദേശിക ഭീകരരുമാണ്. വ്യത്യസ്ത ഓപ്പറേഷനുകളിലാണ് ഭീകരരെ വധിച്ചതെന്ന് കശ്മീര്‍ ഐ.ജി വിജയ് കുമാര്‍ അറിയിച്ചു.

അനന്ത്‌നാഗില്‍ ഏറ്റുമുട്ടല്‍ നടന്നതിന് പിന്നാലെ കുല്‍ഗാമിലെ മിര്‍ഹാമ മേഖലയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു സുരക്ഷാ സേന. ഭീകകര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ പേരില്‍ പരിശോധന നടക്കുന്നതിനിടെയാണ് സുരക്ഷാ സേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.