തിരുവനന്തപുരം: തിരുവനന്തപുരത്തെ ലുലു മാളിലേക്ക് പ്രത്യേക എസി ലോഫ്‌ലോര്‍ സര്‍വീസുകള്‍ ആരംഭിച്ച് കെഎസ്ആര്‍ടിസി. തമ്പാനൂര്‍, കിഴക്കേകോട്ട എന്നിവിടങ്ങളില്‍ നിന്ന് ലുലുമാളിലേക്കുള്ള സര്‍വീസ് ആണ് ആരംഭിച്ചത്. 50 രൂപയാണ് ടിക്കറ്റ് നിരക്ക്.
തമ്പാനൂരില്‍ നിന്നും തുടങ്ങി കിഴക്കേകോട്ട വഴി ലുലു മാളിലേക്ക് എത്തുന്ന രീതിയിലാണ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്. രാവിലെ 9.00 മണിക്ക് ആരംഭിക്കുന്ന സര്‍വീസ് രാത്രി 10.00 മണി വരെ തുടരും.
അതേസമയം, തിരുവനന്തപുരം സെന്‍ട്രല്‍, സിറ്റി യൂണിറ്റുകളില്‍ യാത്രക്കാരുടെ സ്വകാര്യവാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

