തിരുവനന്തപുരം: ഈ വര്‍ഷത്തെ പൊതു പരീക്ഷകളുടെ തിയ്യതി വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷകള്‍ മാര്‍ച്ച് 31 മുതല്‍ എപ്രില്‍ 22 വരെ നടക്കും. ഹയര്‍സെക്കന്ററി പരീക്ഷ മാര്‍ച്ച് 30 മുതല്‍ 22 വരെ നടക്കും. വിഎച്ച്എസ്ഇ പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ 22 വരെയും നടക്കും.
മാര്‍ച്ച് 21 മുതല്‍ 25 വരെ എസ്.എസ്.എല്‍.സിയുടെ മോഡല്‍ പരീക്ഷ നടക്കും. ഹയര്‍സെക്കന്ററി മോഡല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്‍െത് മാര്‍ച്ച് 16 മുതല്‍ 21 വരെയും നടക്കും.
പ്രാക്ടിക്കല്‍ പരീക്ഷകള്‍ എസ്.എസ്.എല്‍.സിയില്‍ മാര്‍ച്ച് 10 മുതല്‍ 19 വരെയും ഹയര്‍സെക്കന്റിറിയില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെയും വി.എസ്.എസ്.ഇയില്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയും നടക്കും.

