തിരുവനന്തപുരം: നിലവിലെ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ കമലിന്റെ കാലാവധി പൂര്‍ത്തിയാകുന്നതോടെ പുതിയ ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്ത് സ്ഥാനമേല്‍ക്കും.
നടി കെപിഎസി ലളിതയുടെ കാലാവധി പൂര്‍ത്തിയാകുന്നതോടെ ഗായകന്‍ എം ജി ശ്രീകുമാര്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയതോടെ നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ആദ്യമായാണ് ഇരുവരും സര്‍ക്കാരിന്റെ കീഴില്‍ പദവികളിലേക്ക് എത്തുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ രഞ്ജിത്തിനെ എല്‍ഡിഎഫ് പരിഗണിച്ചിരുന്നു. എന്നാല്‍, വിവാദങ്ങള്‍ക്ക് കാരണമായതിനെ തുടര്‍ന്ന് അദ്ദേഹം പിന്മാറുകയായിരുന്നു.

