ബൂസ്റ്റർ ഡോസ് നൽകണമെന്ന തന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു; തീരുമാനത്തെ സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യണമെന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്ന തന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. ജനുവരി 10 മുതൽ രാജ്യത്തെ മുൻനിര ആരോഗ്യ പ്രവർത്തകർക്കും 60 കഴിഞ്ഞ ഗുരുതര ആരോഗ്യ പ്രശ്നമുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബൂസ്റ്റർ ഡോസ് നൽകണമെന്ന തന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചുവെന്നും ഇത് ശരിയായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിനുകളുടെയും ബൂസ്റ്ററുകളുടെയും സുരക്ഷ രാജ്യത്തെ ജനങ്ങളിലേക്കെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസംബർ 22 നാണ് രാഹുൽഗാന്ധി ജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. നമ്മുടെ ജനസംഖ്യയിൽ ഭൂരിഭാഗവും ഇപ്പോഴും വാക്സിനേഷൻ എടുത്തിട്ടില്ല. ഇന്ത്യൻ സർക്കാർ എപ്പോഴാണ് ബൂസ്റ്റർ ഷോട്ടുകൾ ആരംഭിക്കുകയെന്ന് അദ്ദേഹം ട്വിറ്ററിലൂടെചോദിച്ചിരുന്നു.