തിരുവനന്തപുരം: കൊച്ചിയില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും അതിന്റെ പേരില്‍ അതിഥി തൊഴിലാളികളെ മുഴുവന്‍ വേട്ടയാടരുതെന്നും സ്പീക്കര്‍ എം.ബി രാജേഷ്. ആരു നടത്തിയാലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളായി കണ്ടാല്‍ മതിയെന്നും അതിന്റെ പേരില്‍ അതിഥി തൊളിലാകളെ മുഴുവന്‍ ഒറ്റപ്പെടുത്താന്‍ സമ്മതിക്കില്ലെന്നം സ്പീക്കര്‍ വ്യക്തമാക്കി.
അതേസമയം, ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങള്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ഗൂഢശ്രമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ കൊലപാതകങ്ങളും അപലപനീയമാണ്, മതനിരപേക്ഷ സമൂഹം ഇതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

