അജഗജാന്തരം എന്ന സിനിമക്ക് വേണ്ടി വിജയ് ചിത്രം മാസ്റ്ററില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ ആന്റണി വര്‍ഗീസ്. ദ ക്യു അഭിമുഖത്തിലാണ് പെപ്പെ ഇക്്കാര്യം വിശദീകരിച്ചത്.
‘ചാന്‍സ് ഒരുപാട് വന്നിരുന്നു. വിജയ്യുടെ മാസ്റ്ററില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. വലിയ ആഗ്രഹമായിരുന്നു ചെയ്യണമെന്ന്. പക്ഷെ മാസ്റ്ററും അജഗജാന്തരത്തിന്റെ ഡേറ്റുമായി ക്ലാഷ് വന്നു. മാസ്റ്റര്‍ ചെയ്യണമെങ്കില്‍ ഞാന്‍ അജഗജാന്തരത്തിന്റെ ചിത്രീകരണത്തിനിടയില്‍ പോയി ചെയ്യണമായിരുന്നു. അങ്ങനെ വന്നപ്പോള്‍ അത് വേണ്ടെന്ന് വെച്ചു. ഒരു കണക്കിന് അത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം അജഗജാന്തരം ചിത്രീകരണം പൂര്‍ത്തിയായി 8 ദിവസത്തിന് ശേഷമാണ് കൊറോണ വരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരിക്കലും അത്രയും ആള്‍ക്കൂട്ടത്തെ വെച്ച് സിനിമ ചെയ്യാന്‍ സാധിക്കില്ല. പിന്നെ നമ്മള്‍ നന്നായി അഭിനയിച്ചാല്‍ ഇനിയും സിനിമകള്‍ വരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.’പെപ്പെ പറഞ്ഞു.
ഡിസംബര്‍ 23നാണ് അജഗജാന്തരം തിയേറ്ററില്‍ റിലീസ് ചെയ്തത്. കൊവിഡ് മൂലം രണ്ട് വര്‍ഷത്തോളമായി മലയാളികള്‍ക്ക് നഷ്ടപ്പെട്ട ഉത്സവപ്പറമ്പുകളുടെ ആരവവും ആവേശവും അക്ഷരാര്‍ഥത്തില്‍ തിയേറ്ററിലെത്തിക്കാന്‍ അജഗജാന്തരത്തിന് സാധിച്ചുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

