തിരുവനന്തപുരം: ഒളിംപിക് അസോസിയേഷന് വേണ്ടിയുള്ള സംസ്ഥാന സർക്കാർ ഉത്തരവ് വിവാദത്തിൽ. ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന ഒളിമ്പിക് ഗെയിംസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന സർക്കാരിന്റെ ഉത്തരവാണ് വിവാദത്തിലായത്. ഒളിമ്പിക് അസോസിയേഷന് മൂന്നു ലക്ഷം രൂപ മുതൽ 50000 രൂപ വരെ നൽകണമെന്ന് ഉത്തരവ്.
മൂന്ന് ലക്ഷം രൂപ നൽകണമെന്നാണ് തിരുവനന്തപുരം കോർപ്പറേഷന് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. 3 ലക്ഷം രൂപയാണ് മറ്റ് കോർപ്പറേഷനുകൾ നൽകേണ്ടത്. ഒരു അസോസിയേഷനു വേണ്ടി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചട്ടവിരുദ്ധമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. സ്‌പോർട്‌സ് കൗൺസിലിന് സമാന്തരമായാണ് ഒളിംപിക് അസോസിയേഷൻ കായിക മേള സംഘടിപ്പിക്കുന്നത്.
കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് നിർബന്ധിത പിരിവിനായി സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് നൽകിയ അപേക്ഷയിലാണ് തദ്ദേശ – എക്‌സൈസ് വകുപ്പ് മന്ത്രി നിർബന്ധിത പിരിവിനായി ഉത്തരവ് പുറപ്പെടുവിച്ചത്.

