പ്രസാർ ഭാരതിയുടെ യുട്യൂബ് ചാനലുകൾക്ക് ഏറ്റവുമധികം വ്യൂവർഷിപ്പ് ലഭിക്കുന്നത് പാകിസ്താനിൽ നിന്നും; കണക്കുകൾ പുറത്ത്

ന്യൂഡൽഹി: ദൂരദർശനടക്കമുള്ള പ്രസാർ ഭാരതിയുടെ എല്ലാ യുട്യൂബ് ചാനലുകൾക്കും ഏറ്റവുമധികം വ്യൂവർഷിപ്പ് ലഭിക്കുന്നത് പാകിസ്താനിൽ നിന്നും. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്ക, സൗദി അറേബ്യ, ബംഗ്ലാദേശ്, യുഎഇ എന്നിവിടങ്ങളിൽ നിന്നും പ്രസാർ ഭാരതിയുടെ യൂട്യൂബ് ചാനലുകൾക്ക് കാഴ്ച്ചക്കാരുണ്ട്.

2018 നും 2020 നും ഇടയിലായി കാഴ്ചക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് നേപ്പാളിൽ നിന്നുള്ള കാഴ്ചക്കാരുടെ എണ്ണത്തിലും വർധനവുണ്ടായി. 2018 ൽ പാകിസ്താനിൽ നിന്ന് 64 ലക്ഷത്തിലധികം പേർ പ്രസാർ ഭാരതിയുടെ യൂട്യൂബ് ചാനലുകൾ കണ്ടു. 2020 ൽ ഇത് 1.33 കോടിയായി വർധിച്ചു. നവംബർ 30 വരെയുള്ള കണക്കുകൾ വച്ചാണ് പ്രസാർ ഭാരതിയുടെ യുട്യൂബ് ചാനലുകൾക്ക് ഏറ്റവും കൂടുതൽ വ്യൂസ് കിട്ടുന്ന വിദേശരാജ്യം പാകിസ്താനാണെന്ന വിലയിരുത്തലിൽ എത്തിയത്.

170 ൽ അധികം യൂട്യൂബ് ചാനലുകളാണ് പ്രസാർ ഭാരതിയ്ക്ക് കീഴിൽ ആൾ ഇന്ത്യാ റേഡിയോയുടെയും ദൂരദർശൻ നെറ്റ്‌വർക്കിന്റെയും കീഴിലുള്ളത്.