മമ്മുൂട്ടിയുടെയും ദുല്‍ഖറിന്റെയും പേരിലുള്ള 40 ഏക്കര്‍ വനഭൂമിയായി പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പേരില്‍ ചെന്നൈക്കടുത്തുള്ള ചെങ്കല്‍പ്പെട്ടിലെ 40 ഏക്കര്‍ സ്ഥലം വനഭൂമിയായി പ്രഖ്യാപിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

2007ലാണ് ഈ പ്രദേശത്തെ തമിഴ്നാട് ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചത്. ഉത്തരവിനെതിരെ മമ്മൂട്ടി ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം മെയില്‍ ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ ഭൂമി പിടിച്ചെടുക്കാന്‍ നീക്കം തുടങ്ങിയതോടെയാണ് മമ്മൂട്ടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസം കേസ് വീണ്ടും പരിഗണിക്കവെയാണ് ലാന്‍ഡ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പൂര്‍ണമായും റദ്ദാക്കിയതായി ജസ്റ്റിസ് ഇളന്തിരിയന്‍ ഉത്തരവിട്ടത്. എന്നാല്‍, മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വിശദീകരണം കേട്ട ശേഷം കമ്മിഷണര്‍ ഒഫ് ലാന്‍ഡ് അഡ്മിനിസ്ട്രേഷന് 12 ആഴ്ചയ്ക്കുള്ളില്‍ പുതിയ ഉത്തരവിറക്കാമെന്നും കോടതി വ്യക്തമാക്കി.