ബാഹുബലിക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍.ആര്‍.ആര്‍. സിനിമയുടെ പ്രെമോഷന്റെ ഭാഗമായി രാജമൗലി തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയുടെ ടോക്ക് ഷോയില്‍ പങ്കെടുത്തിരുന്നു. അഭിമുഖത്തില്‍ ബാലയ്യയെ വെച്ച് സിനിമ ചെയ്യാത്തതിനെ കുറിച്ച് എസ്എസ് രാജമൗലിയോട് ചോദ്യം ചോദിച്ചിരുന്നു. ബാലകൃഷ്ണയെ വെച്ച് സിനിമ ചെയ്യാന്‍ തനിക്ക് പേടിയാണെന്നാണ് രാജമൗലി മറുപടിയായി പറഞ്ഞത്. സിനിമ സെറ്റില്‍ അദ്ദേഹവുമായി ഇടപെടാന്‍ ഭയമുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു
‘തനിക്ക് ബാലകൃഷ്ണയെ വെച്ച് സിനിമ ചെയ്യാന്‍ ഭയമാണ്. കാരണം അദ്ദേഹത്തെ കൈകാര്യം ചെയ്യാന്‍ കഴിയില്ല. പ്രായഭേദമന്യേ എല്ലാവരേയും ഒരേ സമയം ബഹുമാനിക്കുന്ന വ്യക്തിയാണ്. എന്നാല്‍, എന്തെങ്കിലും തെറ്റ് സംഭവിക്കുമ്പോള്‍ അദ്ദേഹത്തിന് ദേഷ്യം വരും. ദേഷ്യം വന്നാല്‍ സ്ഥിതി വഷളാകും. സെറ്റില്‍ അദ്ദേഹവുമായി ഇടപെടാന്‍ എനിക്ക് പേടിയാണ്. എനിക്ക് അത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ല, അതിനാലാണ് താന്‍ ബാലകൃഷ്ണയ്ക്കൊപ്പം പ്രവര്‍ത്തിക്കാത്തതെന്നാണ് രാജമൗലി പറയുന്നത്.

