തണുത്ത് വിറങ്ങലിച്ച് ഉത്തരേന്ത്യ; വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യത

ഉത്തരേന്ത്യയില്‍ വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യതയുണ്ടെന്ന് കലാവസ്ഥ മുന്നറിയിപ്പ്. വരാനിരിക്കുന്ന മൂന്നുദിവസം ഡല്‍ഹിയടക്കമുള്ള വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ തണുപ്പ് കൂടുതല്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജസ്ഥാനില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപ നില -2.6 ഡിഗ്രിയാണ്. പഞ്ചാബിലും ഹരിയാനയിലും താപനില ഒരു ഡിഗ്രിയിലും താഴെയായി. അമൃത്സറില്‍ രേഖപ്പെടുത്തിയ താപ നില മൈനസ് ീ.5 ഡിഗ്രിയാണ്.

ഡല്‍ഹിയില്‍ താപനില 4.6 ഡിഗ്രി വരെ രേഖപ്പെടുത്തി. ജമ്മുകാശ്മീരില്‍ ശക്തമായ മഞ്ഞ് വീഴ്ച തുടരുകയാണ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും അതി ശൈത്യത്തിലേക്ക് എത്തിയിട്ടുണ്ട്.