ലണ്ടൻ: കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ ബാധിച്ച് ലോകത്ത് ആദ്യമരണം റിപ്പോർട്ട് ചെയ്തു. യുകെയിലാണ് ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഇക്കാര്യം അറിയിച്ചത്. സങ്കടകരമായ വാർത്തയാണിതെന്നും അദ്ദേഹം പറഞ്ഞു. രോഗബാധിതനായിരുന്ന വ്യക്തിയ്ക്ക് മറ്റ് ചില ആരോഗ്യ പ്രശനങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
ഒമിക്രോൺ കരുതുന്നത് പോലെ നിസ്സാരമല്ലെന്നാണ് ബോറിസ് ജോൺസൺ നൽകുന്ന മുന്നറിയിപ്പ്. ഒമിക്രോൺ വകഭേദത്തിന്റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും എത്രയും വേഗം കോവിഡ് വാക്സിൻ സ്വീകരിക്കണമെന്നാണ് അദ്ദേഹം ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഡിസംബർ അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനാണ് ബ്രിട്ടൺ പദ്ധതിയിടുന്നത്.. ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം വിശദമാക്കി.

