2022ലെ ഐ.പി.എല്‍ ഇന്ത്യയില്‍ വെച്ച് തന്നെ നടത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി പറഞ്ഞു. കൊവിഡിന്റെ പ്രതിസന്ധി മറികടന്നുവെന്നും അതിനാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ വെച്ച് ടൂര്‍ണമെന്റ് നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2020ലെ ഐ.പി.എല്‍ പൂര്‍ണമായും യു.എ.ഇയില്‍ ആണ് നടന്നത്. 2021ലെ ഐ.പി.എല്‍ ഇന്ത്യയില്‍ വെച്ച് ആരംഭിച്ചെങ്കിലും തുടര്‍ന്ന് മത്സരങ്ങള്‍ യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു. രാജ്യത്ത് ഐ.പി.എല്‍ ടൂര്‍ണമെന്റ് നടക്കുമ്പോള്‍ ഉള്ള അന്തരീക്ഷം വളരെ വ്യത്യസ്തത നിറഞ്ഞതാണെന്നും ന്യൂസിലന്‍ഡ് പരമ്പരക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചത് നല്ല കാര്യമാണെന്നും ഗാംഗുലി പറഞ്ഞു.

