ഇടതുപക്ഷ നിലപാടുകളെ ശക്തമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് അഡ്വ. എ. ജയശങ്കര്‍. കായംകുളത്ത് നടക്കുന്ന സിപിഎം ഏരിയാ സമ്മേളനത്തിന്റെ പ്രചരണ ബോര്‍ഡിനെ കുറിച്ച് വിമര്‍ശനമുന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ ജയശങ്കര്‍. ഡിസംബര്‍ 17,18,19 തിയ്യതികളില്‍ നടക്കാന്‍ പോകുന്ന സമ്മേളനത്തിന്റ ബോര്‍ഡില്‍ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ചിത്രമാണുള്ളത്. ഇതിനെതിരെ പരിഹസിച്ച് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
‘കമ്മ്യൂണിസ്റ്റുകാരെ അവരുടെ പിതൃരാജ്യമായ റഷ്യയിലേക്ക് പറഞ്ഞു വിടും വരെ എനിക്ക് വിശ്രമമില്ല’ എന്ന് പ്രഖ്യാപിച്ച് വിമോചന സമരം നയിച്ച സാക്ഷാല്‍ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ചിത്രം, സിപിഎം കായംകുളം ഏരിയാ സമ്മേളനത്തിന്റെ പ്രചരണ ബോര്‍ഡില്‍.
കരിങ്ങോഴക്കല്‍ മാണിയെ പുണ്യാളനും കീഴൂട്ട് ബാലകൃഷ്ണ പിള്ളയെ വാഴ്ത്തപ്പെട്ടവനുമാക്കിയ പാവങ്ങളുടെ പാര്‍ട്ടി, നാളെ കായംകുളം കൊച്ചുണ്ണിയെ മഹത്വപ്പെടുത്താനും മടിക്കില്ല.
ഇന്‍ക്വിലാബ് സിന്ദാബാദ്’

