മന്ത്രി റിയാസിനെതിരെ ലീഗ് നേതാവ് നടത്തിയ വിവാദ പരാമര്‍ശം; ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ച് സാദിഖലി തങ്ങള്‍

മലപ്പുറം: വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിനിടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ലീഗ് നേതാവ് അബ്ദുറഹ്മാന്‍ നടത്തിയ പരാമര്‍ശത്തില്‍ മന്ത്രിയെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്ത്.

മുഖ്യമന്തിയുടെ മകള്‍ വീണയും മന്ത്രി റിയാസും തമ്മിലുള്ള വിവാഹം വ്യഭിചാരമാണെന്നാണ് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ പറഞ്ഞത്. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്നാണ് മന്ത്രിയെ ഫോണില്‍ വിളിച്ച് ഖേദം പ്രകടനം നടത്തിയതും രാഷ്ട്രീയ വിമര്‍ശനമാകാമെന്നും അത് വ്യക്തിപരമാകുന്നത് അംഗീകരിക്കാനാകില്ലെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കിയത്. പ്രസംഗം വിവാദമയാതോടെ അബ്ദുറഹ്മാന്‍ കല്ലായിയും നേരത്തെ ഖേദപ്രകടനം നടത്തിയിരുന്നു.

‘നിങ്ങള്‍ ആദ്യം നിങ്ങള്‍ ആരാണെന്നു തീരുമാനിക്കൂ, ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ അതോ മതസംഘടനയോ’ എന്ന ചോദ്യം കഴിഞ്ഞ ദിവസം വഖഫ്‌ബോര്‍ഡിന്റെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.