മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ജംഷദ്പൂര്‍. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റിയോട് ഏറ്റ വലിയ പരാജയം മറക്കാന്‍ വേണ്ടി ഇറങ്ങിയ മോഹന്‍ ബഗാന്‍ അങ്ങനെ വീണ്ടും പരാജയപ്പെട്ടു.
ആദ്യ പകുതിയില്‍ 37-ാം മിനുട്ടില്‍ സെമിന്‍ലെന്‍ ദുംഗലാണ് ജംഷദ്പൂരിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ തന്നെ മോഹന്‍ ബഗാന് സമനില നേടാന്‍ അവസരം ലഭിച്ചെങ്കിലും എലി സാബിയയുടെ ഗോള്‍ ലൈന്‍ സേവില്‍ ജംഷദ്പൂര്‍ രക്ഷപ്പെട്ടു.
രണ്ടാം പകുതിയുടെ 85-ാം മിനിട്ടില്‍ അലക്‌സ് ലിമയിലൂടെ ജംഷദ്പൂര്‍ രണ്ടാം ഗോളും നേടി. 89-ാം മിനിട്ടില്‍ പ്രിതം കോടാലിലൂടെ എടികെ ഒരു ഗോള്‍ മടക്കി. ഈ വിജയത്തോടെ 8 പോയിന്റുമായി ജംഷദ്പൂര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. നിലവില്‍ മോഹന്‍ ബഗാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

