വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചെന്ന പരാമര്‍ശത്തില്‍ കെ കെ രമ എംഎല്‍ എയെ കുറ്റവിമുക്തയാക്കി. കോടിയേരി ബാലകൃഷ്ണന്റെ പരാതിയില്‍ കോഴിക്കോട് ടൗണ്‍ പോലീസെടുത്ത കേസാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയത്.
പി ജയരാജന്‍ കൊലയാളിയാണെന്ന് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതി. വിഷയത്തില്‍ കോടിയേരി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കെ കെ രമക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാന്‍ വടകര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.

