കൊച്ചി കൂട്ടബലാത്സംഗം; ഫോട്ടോഷൂട്ടിനെത്തിയ യുവതിയെ പീഡിപ്പിച്ചത് ദിവസങ്ങളോളം

കാക്കനാട്: ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ യുവതിയെ ലഹിമരുന്ന് നല്‍കി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച സുഹൃത്തും ആലപ്പുഴ സ്വദേശിയുമായ സലിംകുമാറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി അജ്മല്‍, മൂന്നാം പ്രതി ഷമീര്‍, നാലാം പ്രതിയും ഹോട്ടലുടമയുമായ ക്രിസ്റ്റീന എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. യുവതിയെ പീഡിപ്പിച്ച 303ാം മുറിയും അറസ്റ്റിലായ സലിം താമസിച്ചിരുന്ന 304ാം മുറിയും പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.

ഡിസംബര്‍ ഒന്നാം തിയതി മുതല്‍ മൂന്നാം തിയ്യതി വരെ യുവതിയെ പ്രതികള്‍ ഇടച്ചിറയിലെ ക്രിസ്റ്റീന ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മലപ്പുറം സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണ് പീഡനത്തിനിരയായത്.