തിരുവനന്തപുരം: വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ്‌സിയ്ക്ക് വിട്ട വിഷയത്തിലെ പ്രതിഷേധങ്ങളിൽ മറുപടിയുമായി മുസ്ലിം കോർഡിനേഷൻ കമ്മിറ്റി. വഖഫ് ബോർഡ് നിയമന പ്രശ്‌നത്തിൽ പ്രതിഷേധിക്കേണ്ടത് പള്ളികളിൽ തന്നെയാണെന്ന് മുസ്ലിം കോർഡിനഷൻ കമ്മിറ്റി വ്യക്തമാക്കി.
വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ വഖഫ് ബോർഡാണ് ശ്രമിക്കേണ്ടതെന്നും സമസ്ത പ്രതിഷേധങ്ങൾ വേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഡോ ഹുസൈൻ മടവൂർ അറിയിച്ചു. സ്ഥാപനങ്ങൾ തിരിച്ചുപിടിക്കാൻ ഉദ്യോഗസ്ഥരെ മാറ്റിയിട്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് മുസ്ലീം ലീഗിന്റെ തീരുമാനം. വ്യാഴാഴ്ച കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലിക്ക് വലിയ തയ്യാറെടുപ്പുകളും മുസ്ലീം ലീഗ് നടത്തുന്നുണ്ട്. വ്യാഴാഴ്ച്ച വൈകിട്ട് നാലു മണിക്ക് കോഴിക്കോട് കടപ്പുറത്താണ് സമ്മേളനം നടക്കുന്നത്.

