കോഴിക്കോട്: യു.കെയില്‍ നിന്ന് കോഴിക്കോട്ടെത്തിയ ഡോക്ടറുടെ സാമ്പിള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചു. നവംബര്‍ 21 ന് ആണ് ഇദ്ദേഹം നാട്ടിലെത്തുന്നത്. 26 ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗിയുടെ അമ്മക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും നിരീക്ഷണത്തില്‍ തുടരുകയാണ്. ഗുരുതരമായ രോഗലക്ഷണങ്ങളൊന്നും നിലവില്‍ ഇല്ല.
കൊവിഡ് സ്ഥിരീകരിച്ച് എട്ട് ദിവസം പിന്നിട്ടിട്ടും മാറ്റമില്ലാത്തതിനെ തുടര്‍ന്നാണ് ജനിതക ശ്രേണീകരണത്തിന് അയച്ചത്. പരിശോധനാ ഫലം ഉടന്‍ ലഭ്യമാകുമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു. നാല് ജില്ലകളില്‍ ഈ രോഗിക്ക് സമ്പര്‍ക്കമുണ്ട്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ലിസ്റ്റ് മറ്റു ജില്ലകളിലേക്കും അയച്ചിട്ടുണ്ട്.

