ആരാധനാലയങ്ങളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന അവസ്ഥ പാടില്ല; മുസ്ലീം ലീഗിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബോർഡ് നിയമനം പിഎസ്‌സിയ്ക്ക് വിട്ട തീരുമാനത്തിനെതിരെ പള്ളികളിൽ പ്രതിഷേധിക്കാനുള്ള മുസ്ലിം ലീഗിന്റെ തീരുമാനത്തിനെതിരെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. ആരാധനാലയങ്ങളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന അവസ്ഥ പാടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

മുസ്ലിങ്ങൾക്കെതിരെയുള്ള തീരുമാനമായാണ് പ്രചാരണം നടത്തുന്നത്. മുസ്ലിം ലീഗിന്റെ നീക്കം സംഘപരിവാറിനുള്ള പച്ചക്കൊടിയെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം ആഭ്യന്തര സംഘർഷങ്ങളിൽപ്പെട്ട മുസ്ലിം ലീഗ് വിഷയം രാഷ്ട്രീയമാക്കുകയാണെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. വിഷയത്തിൽ എല്ലാ മുസ്ലിം സംഘടനകൾക്കും ഒരേ അഭിപ്രായമല്ല. എല്ലാവരുടെയും യോഗം വിളിച്ചു ചേർത്താണ് വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട വിഷയത്തിൽ സർക്കാർ തീരുമാനമെടുത്തത്. ഇനിയും ഈ വിഷയത്തിൽ ചർച്ച നടത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.