തിരുവനന്തപുരം: ഐഎഎസ് ശമ്പളത്തേക്കാള്‍ കൂടുതലാണ് കെഎഎസിന്റെ ശമ്പളമെന്ന പരാതിയുമായി ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. കെഎഎസുകാരുടെ പരിശീലിന കാലത്ത് അടിസ്ഥാന ശമ്പളം മാത്രമാണ് നല്‍കുക എന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. അടിസ്ഥാന ശമ്പളം 81800 രൂപയാണെങ്കിലും മറ്റ് അലവന്‍സുകളായ ഡിഎയും എച്ച്ആര്‍എയും ചേരുന്നതോടെ ഒരു ലക്ഷം രൂപക്ക് പുറത്താകും.
ഇത് ചൂണ്ടിക്കാട്ടിയാണ് സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍, കെഎഎസ് ശമ്പളവുമായി ബന്ധപ്പെട്ട് ഇതുവരെയും സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. മന്ത്രിസഭാ തീരുമാനം വന്നാല്‍ 48 മണിക്കൂറിനുള്ളില്‍ ഉത്തരവ് ഇറക്കാറാണ് പതിവ്
അതേസമയം, ഐഎഎസുകാരുടെ പരിശീലന കാലയളവില്‍ ലഭിക്കുന്നത് 51600 രൂപയാണ്. അലവന്‍സെല്ലാം ചേര്‍ത്ത് കിട്ടുന്നത് 74000 രൂപയും. കെഎഎസിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളമാണ് നല്‍കുന്നതെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരേക്കാള്‍ ശമ്പളം താഴെയുള്ള ഉദ്യോഗസ്ഥര്‍ക്ക് കിട്ടും.