ഇടപ്പള്ളിയില്‍ നാലു നില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സംശയം

കൊച്ചി: കൊച്ചിയിലെ ഇടപ്പള്ളിയില്‍ നാല് നില കെട്ടിടത്തില്‍ ഇന്ന് രാവിലെ തീപിടിത്തം ഉണ്ടായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണന്നാണ് പ്രഥമിക വിവരം. ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് കെ എസ്ഇബിയെ വിവരം അറിയിച്ചത്.

വൈദ്യൂതി ബന്ധം വിഛേദിച്ചതോടെ നാട്ടുകാരാണ് രക്ഷപ്രവര്‍ത്തനം ആരംഭിച്ചത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സും രക്ഷപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി. കെട്ടിടത്തില്‍ കുടുങ്ങിയ മുഴുവന്‍ ആളുകളെയും പുറത്ത് എത്തിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്ന് ഫയര്‍ഫോഴ്സ് വ്യക്തമാക്കി.