രജനികാന്ത് നായകനായ ‘അണ്ണാത്തെ’ നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനമാരംഭിച്ചു. ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളില്‍ റിലീസായി ഇതിനോടകം 23 ദിവസം പിന്നിട്ടു കഴിഞ്ഞു.
മാസ് മസാല സംവിധായകന്‍ ശിവ ഒരുക്കിയ സിനിമ 180 കോടി മുതല്‍ മുടക്കിലാണ് പൂര്‍ത്തിയായത്. 1,100 കൂടുതല്‍ തിയേറ്ററുകളില്‍ റിലീസായ ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, കുശ്ബു, ജഗപതി ബാബു തുടങ്ങിയ വന്‍ താരനിര തന്നെ അടങ്ങിയിട്ടുണ്ട്. ഡി. ഇമ്മനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. റെഡ് ജയന്റ് മൂവിസിന്റെ ബാനറിലാണ് ചിത്രം ഇറങ്ങിയത്. .
ലോക്ക്ഡൗണിന് ശേഷം തിയേറ്റര്‍ റിലീസിന് എത്തിയ സിനിമക്ക് തുടക്കത്തില്‍ ആരാധകരുടെ ഭാഗത്ത് നിന്നും വന്‍ വരവേല്‍പ്പ് ലഭിച്ചുവെങ്കിലും നിരൂപകര്‍ സിനിമയെ കൈവിട്ടു. എല്ലാത്തരം പ്രേക്ഷകരെയും പിടിച്ചിരുത്താന്‍ സിനിമയ്ക്ക് കഴിഞ്ഞില്ല. ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ഡോക്ടറിന് തൊട്ടുപിന്നാലെ ദീപാവലി റിലീസ് ആയാണ് രജനികാന്ത് ചിത്രം അണ്ണാത്തെ എത്തിയത്. സമീപകാലത്ത് ഒരു രജനി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം റിവ്യൂസ് ലഭിച്ചിട്ടും ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ അണ്ണാത്തെ നേടിയത് 228 കോടിയാണ്. തമിഴ്നാട്ടില്‍ നിന്നു മാത്രം 142.05 കോടിയും, കര്‍ണ്ണാടകത്തില്‍ നിന്ന് 11 കോടിയുമാണ് നേടിയത്.

