നിരക്ക് വര്‍ധിപ്പിക്കനുള്ള ഓട്ടോ, ടാക്‌സി തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നിരക്ക് വര്‍ധനയെ കുറിച്ച് ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് മിനിമം ചാര്‍ജ് ആറിരട്ടിയായി വര്‍ധിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും വിദ്യാര്‍ത്ഥി സംഘടനകളെ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍. ബസ് നിരക്ക് വര്‍ധനവിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്ന് ഗതാഗത മന്ത്രി ആരോപിച്ചു. ബസ് ചാര്‍ജ് വര്‍ധനവിന് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ജനപ്രതിനിധികളുടെ ശുപാര്‍ശയുണ്ട്. പ്രതിസന്ധിക്ക് കാരണം ഇന്ധന വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടാണെന്നും വിമര്‍ശിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിനെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ എങ്ങനെ പ്രശ്നം പരിഹരിക്കാമെന്ന് പ്രതിപക്ഷ നേതാവ് നിര്‍ദ്ദേശിക്കട്ടെയെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.

