ഇന്‍സ്റ്റഗ്രാം ഉപോയോഗിക്കാത്തവര്‍ ഇന്ന് വളരെ വിരളമാണ്. യുവാക്കള്‍ ഏറ്റവും സജീവമായി ഇടപഴകുന്നതും ഇന്‍സ്റ്റഗ്രാമിലാണ്. ടിക്ടോക്കിന്റെ നിരോധനത്തിന് പിന്നാലെ റീല്‍സ് എന്ന പേരില്‍ ഷോര്‍ട്ട് വീഡിയോ ഫീച്ചറും ഇന്‍സ്റ്റഗ്രാമില്‍ അവതരിപ്പിച്ചിരുന്നു. ഫോട്ടോകള്‍, ലോങ്ങ് വീഡിയോകള്‍, സ്റ്റോറികള്‍, ചെറിയ വീഡിയോകള്‍ എന്നിവ ഇന്‍സ്റ്റാഗ്രാമിലെ ഐജിടിവിയില്‍ പോസ്റ്റ് ചെയ്യാം. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് വീഡിയോകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്നറിയാന്‍ തുടര്‍ന്ന് വായിക്കുക.
ഫോണില്‍ ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വീഡിയോസ് ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന നിരവധി ആപ്പുകള്‍ ലഭ്യമാണ്. ‘വീഡിയോ ഡൗണ്‍ലോഡര്‍ ഫോര്‍ ഇന്‍സ്റ്റാഗ്രാം’ ഇത്തരത്തില്‍ ഉള്ള ആപ്പുകളില്‍ ഒന്നാണ്. ഈ ആപ്പുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ആഗ്രഹമുള്ള വീഡിയോകള്‍ വളരെ എളുപ്പത്തില്‍ സേവ് ചെയ്യാന്‍ കഴിയും.
ആദ്യം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പോകുക
വീഡിയോ ഡൗണ്‍ലോഡര്‍ ഫോര്‍ ഇന്‍സ്റ്റഗ്രാം’ അല്ലെങ്കില്‍ അത് പോലെയുള്ള മറ്റൊരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ശേഷം ഇന്‍സ്റ്റഗ്രാം തുറന്ന് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വീഡിയോയിലേക്ക് പോകുക
സ്‌ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക
‘കോപ്പി ലിങ്ക്’ ഓപ്ഷനില്‍ ടാപ്പ് ചെയ്യുക
ഇപ്പോള്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്ത വീഡിയോ ഡൗണ്‍ലോഡര്‍ ആപ്പ് തുറക്കുക
നേരത്തെ കോപ്പി ചെയ്ത വീഡിയോയുടെ ലിങ്ക് ആപ്പില്‍ ഓട്ടോമാറ്റിക്കായി പേസ്റ്റ് ചെയ്യപ്പെടും
വീഡിയോ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആരംഭിക്കും.

