ന്യൂഡൽഹി: എല്ലാ വർഷവും കേന്ദ്ര സർക്കാർ നടത്തുന്ന വൃത്തിയുള്ള നഗരങ്ങളുടെ വാർഷിക സർവ്വേ ഫലം പ്രഖ്യാപിച്ചു. ഇൻഡോറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. തുടർച്ചയായി അഞ്ചാം തവണയാണ് ഇൻഡോർ ഈ സ്ഥാനം കരസ്ഥമാക്കുന്നത്. സൂറത്താണ് പട്ടികയില് രണ്ടാം സ്ഥാനം നേടിയത്. വിജയവാഡ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
കേന്ദ്ര നഗര-ഗ്രാമ മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്തെ വൃത്തിയുള്ള ഗംഗാ നഗരമായി വാരണാസിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും വൃത്തിയുള്ള സംസ്ഥാനം. ഛത്തീസ്ഗഢാണ്.
നവി മുംബൈ, പൂണെ, റായ്പൂർ, ഭോപാൽ, വഡോദര, വിശാഖപട്ടണം, അഹമ്മദാബാദ് എന്നിവയാണ് അവർഡിന് അർഹമായ വൃത്തിയുള്ള മറ്റ് നഗരങ്ങൾ. ഈ പട്ടികയിൽ ഇരുപത്തിയെട്ടാം സ്ഥാനത്താണ് ലക്‌നൗവുള്ളത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. മന്ത്രി ഹർദീപ് സിങ് പുരിയും ചടങ്ങിൽ പങ്കെടുത്തു.

