കൈകൂപ്പാത്തതും തീർത്ഥം കുടിക്കാത്തതും തന്റെ രീതി; വിമർശനങ്ങൾക്ക് മറുപടിയുമായി ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമല നട തുറന്നപ്പോൾ സന്നിധാനത്തുണ്ടായിരുന്ന ദേവസ്വംമന്ത്രി കൈ കൂപ്പാതിരിക്കുകയും തീർത്ഥം കുടിക്കാതിരിക്കുകയും ചെയ്തതിനെതിരെ വിമർശനം ശക്തമാക്കുന്നു. വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം മന്ത്രി കെ എൻ രാധാകൃഷ്ണൻ.

കൈകൂപ്പാത്തതും തീർത്ഥം കുടിക്കാത്തതും തന്റെ രീതിയാണെന്നായിരുന്നു അദ്ദേഹത്തിന്റൈ വിശദീകരണം.

എതിരെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. ഇപ്പോഴിതാ, സംഭവത്തിൽ പ്രതികരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മോഷ്ടിക്കുന്നവർ മാത്രം ദൈവത്തെ പേടിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങളുടേയും വിശ്വാസികളുടേയും സംരക്ഷണത്തിന് സർക്കാർ എന്ത് ചെയ്യുന്നു എന്നാണ് വിമർശകർ പരിശോധിക്കേണ്ടെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.