കെപിഎസി ലളിതക്ക് ചികിത്സയ്ക്ക് ചിലവാകുന്ന തുക സർക്കാർ അനുവദിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന പെൻഷൻ ലഭിക്കുന്ന 5357 എൻഡോസൾഫാൻ ദുരിതബാധിതർക്ക് മുൻ വർഷങ്ങളിൽ അനുവദിച്ചതുപോലെ 1000 രൂപ നിരക്കിൽ ഒറ്റത്തവണ ധനസഹായം അനുവദിക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

കരൾ സംബന്ധമായ അസുഖത്തെതുടർന്ന് വിദ്ധഗ്ധ ചികിത്സയ്ക്ക് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുന്ന നാടക-ചലചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയർപേഴ്‌സണുമായ കെപിഎസി ലളിതക്ക് ചികിത്സയ്ക്ക് ചിലവാകുന്ന തുക അനുവദിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.