ഒരുപോലെ പ്രശംസ നേടി മുന്നേറുകയാണ് സൂര്യയെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീം’ എന്ന ചിത്രം. നവംബര്‍ 2 നാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തില്‍ ലിജോമോള്‍ അവതരിപ്പിച്ച സെങ്കനി എന്ന കഥാപാത്രത്തിന് പ്രചോദനമായത് പാര്‍വതി അമ്മാളിന്റെ ജീവിതമായിരുന്നു. ഇവര്‍ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സൂര്യ.
കൊച്ചുകൂരയില്‍ മകളോടൊപ്പമാണ് പാര്‍വതി അമ്മാള്‍ താമസിക്കുന്നത്. ഇവരുടെ ജീവിത കഥ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. പാര്‍വതി അമ്മാളിന്റെ പേരില്‍ പത്ത് ലക്ഷം രൂപയാണ് സൂര്യ ബാങ്കില്‍ നിക്ഷേപിച്ചത്. സ്ഥിരനിക്ഷേപമായി ബാങ്കിലിട്ടിരിക്കുന്ന തുകയില്‍ നിന്ന് പലിശ എല്ലാ മാസവും ഇവര്‍ക്ക് ലഭിക്കും. പാര്‍വതി അമ്മാളിന്റെ കാലശേഷം ഈ തുക മകള്‍ക്കും ലഭിക്കും.
നേരത്തെ പാര്‍വതി അമ്മാളിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് നടന്‍ രാഘവ ലോറന്‍സും അറിയിച്ചിരുന്നു. ‘രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ ദുഃഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വതിയും പീഡിപ്പിക്കപ്പെട്ടത്. പാര്‍വതിക്ക് വീട് വച്ച് നല്‍കുമെന്ന് ഞാന്‍ വാക്ക് നല്‍കുന്നു’, എന്നായിരുന്നു രാഘവ ലേറന്‍സ് പറഞ്ഞത്.

