കെഎസ്ആര്‍ടിസി ഇനി കരയില്‍ മാത്രമല്ല കടല്‍ യാത്രക്കും ഒരുങ്ങുന്നു. മൂന്നാര്‍ മലക്കപ്പാറ തുടങ്ങിയ ഉല്ലാസ യാത്രകള്‍ വിജയിപ്പിച്ചതിന് പിന്നാലെയാണ് കടല്‍ യാത്ര ഉള്‍പ്പെടുന്ന പുതിയ പാക്കേജിന് കെഎസ്ആര്‍ടിസി തുടക്കമിടുന്നത്. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സാഗരറാണി ബോട്ടില്‍ ആരംഭിക്കുന്ന യാത്രയില്‍ ഒരു ടിക്കറ്റ് നിരക്ക് 650 രൂപയാണ്. ചാലക്കുടിയില്‍ നിന്ന് നവംബര്‍ 21 മുതലാണ് കെഎസ്ആര്‍ടിസി ഉല്ലാസ യാത്രക്ക് തുടക്കം കുറിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘ ഇനി യാത്ര കടലിലേക്ക്…’
കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്രാ പാക്കേജിലെ അടുത്ത സംരഭം…
കെഎസ്ആര്‍ടിസി ഒരുക്കിയ ചാലക്കുടി-അതിരപ്പിള്ളി-മലക്കപ്പാറ ഉല്ലാസയാത്ര ഹിറ്റ് ആയതിന് പിന്നാലെ ചാലക്കുടിയില്‍ നിന്ന് നവംബര്‍ 21 മുതല്‍ കടല്‍ യാത്ര ഉള്‍പ്പെടുന്ന പുതിയ ഉല്ലാസ യാത്ര പാക്കേജ് ആരംഭിക്കുന്നു.
കേരളത്തിലെ സുന്ദരമായ ബീച്ചുകളില്‍ ഒന്നായ കുഴുപ്പിള്ളി ബീച്ചിലേക്കും ചെറായി ബീച്ചിലേക്കും തുടര്‍ന്ന് മറൈന്‍ ഡ്രൈവില്‍ നിന്ന് കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സാഗരറാണി ബോട്ടില്‍ ഉള്‍ക്കടലിലേക്കുള്ള യാത്രയുമാണ് ഈ ഉല്ലാസ യാത്ര പാക്കേജില്‍ ഉള്‍പ്പെടുന്നത്.
ഒരാള്‍ക്ക് ബോട്ട് യാത്രാക്കൂലി ഉള്‍പ്പെടെ 650 രൂപ (ഭക്ഷണം ഒഴികെ)യാണ് പ്രാരംഭ ഓഫര്‍. ഈ യാത്രയും ഒരു മികച്ച അനുഭവമായിരിക്കും. ഉറപ്പ്…
ഈ ഉല്ലാസ യാത്രയില്‍ പ്രധാനമായും കാണാവുന്ന സ്ഥലങ്ങള്‍.
ചെറായി ബീച്ച്
കുഴുപ്പിള്ളി ബീച്ച്
വല്ലാര്‍പാടം പള്ളി
ഹൈക്കോര്‍ട്ട് പാര്‍ക്ക്
മറൈന്‍ഡ്രൈവ്
കേരള സര്‍ക്കാരിന്റെ സാഗരറാണി ബോട്ട് യാത്ര
ഭക്ഷണമൊഴികെയുള്ള മറ്റെല്ലാ ചിലവുകളും 650 രൂപയുടെ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാലാവസ്ഥ അനുയോജ്യമല്ലാത്ത സ്ഥിതി വരുന്ന പക്ഷം യാത്ര യുക്തമായ മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്…
കെഎസ്ആര്‍ടിസി ചാലക്കുടി
ഫോണ്‍-0480 2701638
ഇ-മെയില്‍- cld@kerala.gov.in
മൊബൈല്‍-9747557737 (9am-6pm)
എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍ റൂം (24*7)
മൊബൈല്‍- 9447071021
ലാന്‍ഡ് ലൈന്‍- 0471 2463799
സോഷ്യല്‍മീഡിയ സെല്‍, കെഎസ്ആര്‍ടിസി-(24*7)
വാട്‌സ്ആപ്പ്- 8129562972
ബഡ്ജറ്റ് ടൂറിസം സെല്‍
ഇ-മെയില്‍-btcksrtc@kerala.gov.in

