മുംബൈ: മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ 28 മാവോയിസ്റ്റുകളെ വധിച്ചു. മഹാരാഷ്ട്രയിലെ കച്ചറോളിയിൽ നക്‌സൽ വിരുദ്ധ യൂണിറ്റാണ് ഏറ്റുമുട്ടൽ നടത്തിയത്. ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ധനോറയിലെ ഗ്യാരഹ്ബട്ടി വനത്തിലാണ് നക്സലുകളും സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ പരിശോധനയ്‌ക്കെത്തിയ പോലീസിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
പ്രശാന്ത് ബോസ് എന്ന കിഷൻ ദാ മാവോയിസ്റ്റ് നേതാവ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഝാർഖണ്ഡിൽ നിന്നാണ് കിഷൻ ദാ, ഭാര്യ ഷീല മറാണ്ടി എന്നിവർ പിടിയിലായത്. ഇന്റലിജന്റ്സ് വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സുപ്രധാന നേട്ടമായിട്ടാണ് കിഷൻ ദായുടെ അറസ്റ്റിനെ വിലയിരുത്തപ്പെടുന്നത്. കേന്ദ്രകമ്മിറ്റി, പൊളിറ്റ് ബ്യൂറോ, സെൻട്രൽ മിലിട്ടറി കമ്മീഷൻ എന്നിവിടങ്ങളിലെ സജീവ അംഗമാണ് കിഷൻ ദാ. സിപിഐ(മാവോയിസ്റ്റ്) ഈസ്റ്റേൺ റീജിയണൽ ബ്യൂറോയുടെ സെക്രട്ടറി കൂടിയാണ് ഇയാൾ.

