കൊച്ചി: ഈ വരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ പ്രതിരോധ നിരതാരം ജെസെല്‍ കര്‍നെയ്റോ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ക്യാപ്റ്റനാവും. ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഇന്നാണ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ സീസണില്‍ നിയോഗിച്ച മൂന്ന് ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ജെസെല്‍.
നവംബര്‍ 19ന് തുടങ്ങുന്ന പുതിയ സീസണിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇവാന്‍ വുകോമനോവിച്ചിന്റെ കീഴില്‍ പരിശീലിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീം 19ന് ഫറ്റോര്‍ഡ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ നേരിടുന്നതോടെയാണ് ഈ സീസണില്‍ ഐഎസ്എല്ലിന് തിശ്ശീല ഉയരുന്നത്. നിലവില്‍ ഗോവയില്‍ പരിശീലനത്തിലാണ് ടീം.

