ന്യൂഡൽഹി: മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരങ്ങൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്തു. ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര എന്നിവരുൾപ്പെടെ 12 പേരാണ് പുരസ്കാരം സ്വീകരിച്ചത്. ടോക്കിയോ ഒളിമ്പിക്സിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറും മലയാളിയുമായ പി ആർ ശ്രീജേഷും രാഷ്ട്രപതിയിൽ നിന്നും ഖേൽരത്ന പുരസ്കാരം ഏറ്റുവാങ്ങി. രാജ്യത്തെ പരമോന്നത കായിക ബഹുമതിയാണ് ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം.
ടോക്കിയോ ഒളിംപിക്സിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഗുസ്തി താരം രവികുമാർ, ബോക്സർ ലോവ്ലിന ബോർഗോഹെയ്ൻ, പാരാ ഷൂട്ടർ അവനി ലേഖര, പാരാ ബാഡ്മിന്റൺ താരങ്ങളായ പ്രമോദ് ഭഗത്, കൃഷ്ണ നഗർ, പാരാ ജാവലിൻ മത്സരത്തിലെ താരം സുമിത് ആന്റിൽ, പാരാ ഷൂട്ടർ മനീഷ് നർവാൾ, ഫുട്ബോൾ താരം സുനിൽ ഛേത്രി, ക്രിക്കറ്റ് താരം മിതാലി രാജ്, ഹോക്കി താരം മൻപ്രീത് സിംഗ് എന്നിവരാണ് പുരസ്കാരം സ്വീകരിച്ച മറ്റ് കായിക താരങ്ങൾ.
അർപിന്ദർ സിംഗ്, സിമ്രൻജിത് കൗർ, ശിഖർ ധവാൻ, ഭവാനി ദേവി, മോണിക്ക, വന്ദന കടാരിയ, സന്ദീപ് നർവാൾ, ഹിമാനി ഉത്തം പരബ്, അഭിഷേക് വർമ, അങ്കിത റെയ്ന, ദീപക് പുനിയ, ദിൽപ്രീത് സിംഗ്, ഹർമൻ പ്രീത് സിംഗ്, രൂപീന്ദർ പാൽ സിംഗ്, സുരേന്ദർ കുമാർ, അമിത് രോഹിദാസ്, ബീരേന്ദ്ര ലക്ര, സുമിത്, നീലകണ്ഠ ശർമ്മ, ഹാർദിക് സിംഗ്, വിവേക് സാഗർ പ്രസാദ്, ഗുർജന്ത് സിംഗ്, മൻദീപ് സിംഗ്, ഷംഷേർ സിംഗ്, ലളിത് കുമാർ ഉപാധ്യായ, വരുൺ കുമാർ, സിമ്രൻജീത് സിംഗ്, യോഗേഷ് കത്തൂനിയ, നിഷാദ് കുമാർ, പ്രവീൺ കുമാർ, സുഹാഷ് യതിരാജ്, സിംഗ്രാജ് അദാന, ഭവിന പട്ടേൽ, ഹർവിന്ദർ സിംഗ്, ശരദ് കുമാർ തുടങ്ങിയവർ അർജുന പുരസ്കാരവും ഏറ്റുവാങ്ങി.

