മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ ജീത്തു ജോസഫിന്റെ ഹിറ്റ് മലയാളം ചിത്രമായ ‘ദൃശ്യം 2’ന്റെ തെലുങ്ക് റീമേക്കില്‍ വെങ്കിടേഷ് ദഗ്ഗുബാട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
തെലുങ്ക് ദൃശ്യം 2 നവംബര്‍ 25 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെങ്കിടേഷ് നായകനായ ദൃശ്യം 2, ജീത്തു ജോസഫ് തന്നെയാണ് സംവിധാനം ചെയ്യുന്നത്, സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്കുമാര്‍ തിയറ്റേഴ്‌സ്, മാക്‌സ് മൂവീസ് എന്നിവയുടെ പിന്തുണയോടെ ദഗ്ഗുബാട്ടി സുരേഷ് ബാബു, രാജ്കുമാര്‍ സേതുപതി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
വെങ്കിടേഷിന്റെ ഭാര്യയായി മീന തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കൃതിക, എസ്തര്‍ അനില്‍, സമ്പത്ത് രാജ്, പൂര്‍ണ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

