തിരുവനന്തപുരം: പൊതുമരാമത്ത് പദ്ധതിയുടെ പുരോഗതി അറിയാനാകുന്ന പ്രൊജക്ട് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കും. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. പ്രവൃത്തികളിൽ സുതാര്യത, വേഗത, എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊജക്ട് മാനേജ്‌മെന്റ് സിസ്റ്റം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഒരു പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതുവഴി ലഭ്യമാകും. എപ്പോൾ പ്രവൃത്തി തുടങ്ങും, അവസാനിക്കും, എത്ര ശതമാനം പുരോഗമിച്ചു എന്നതെല്ലാം ഈ ഡാഷ് ബോർഡിൽ ലഭ്യമാക്കുമെന്നും ഓരോ ഘട്ടത്തിനും കൃത്യമായ ടൈം ലൈൻ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കരാറുകാർക്ക് അവരുടേതായ ആയ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള അവസരവുമുണ്ട്.
വകുപ്പു മേധാവി, ജില്ലാകളക്ടർ, സ്റ്റേറ്റ് നോഡൽ ഓഫീസർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ബന്ധപ്പെട്ട വിവരങ്ങൾ ഇതിൽ അപ്‌ഡേറ്റ് ചെയ്യാൻ ചെയ്യും. അങ്ങനെ സമഗ്രമായ ഒരു സംവിധാനമാണ് ഉദ്ദേശിക്കുന്നത്. എം എൽ എ മാർക്കും ജനങ്ങൾക്കു എല്ലാം ഇത് പരിശോധിക്കാൻ സംവിധാനം ഒരുക്കുമെന്നും ജനങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് രേഖപ്പെടുത്താനും സാധിക്കുമെന്നും മന്ത്രി വിശദമാക്കി.

