നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്; എല്ലാവരുടെയും പിന്തുണ കൂടെയുണ്ടാവണമെന്ന് നടന്‍ ദിലീപ്‌

dileep

നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താന്‍ എന്ന് നടന്‍ ദിലീപ്. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള താരത്തിന്റെ ജയില്‍വാസം വളരെ വാര്‍ത്തയായി മാറിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ആദ്യമായാണ് ഒരു പൊതു പരിപാടിയില്‍ ഇതേക്കുറിച്ച് ദിലീപ് സംസാരിക്കുന്നത്.

ഞാനിപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നമെന്താണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. ഞാന്‍ ജയിലില്‍ നിന്നു വന്ന സമയത്ത് ആലുവയിലെ ജനങ്ങളാണ് എനിക്ക് ആവേശം പകര്‍നന്ത്. അവിടെയൊക്കെ ഞാന്‍ എന്റെ പ്രയപ്പെട്ടവരെ കണ്ടറിയുകയും തൊട്ടറിയുകയും ചെയ്തതാണ്. എന്നെ മാറ്റി നിര്‍ത്താതെ നിങ്ങളോടൊപ്പം ചേര്‍ത്ത് ഞങ്ങളുണ്ട് കൂടെ എന്ന് പറയുന്ന ഈയൊരു നിമിഷമുണ്ടല്ലോ, അതെന്നെ സംബന്ധിച്ച് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. എല്ലാവരുടെയും പിന്തുണ എന്നോടൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു- ദിലീപിന്റെ വാക്കുകള്‍.