ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്നു ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. സിനിമയുടെ അണിയറപ്രവര്‍ത്തകരോട് സംസാരിക്കുമെന്നും തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
200 ഓളം തിയേറ്ററുകള്‍ കേരളത്തില്‍ ഫിയോക്കിന്റെ കീഴിലുണ്ടെന്നും സിനിമ പ്രവര്‍ത്തകര്‍ തിയേറ്റര്‍ പ്രദര്‍ശനത്തിനു തയാറല്ലെന്നും സിനിമ പ്രദര്‍ശനത്തെ തുടര്‍ന്നുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ബഷീര്‍ പറഞ്ഞു. അതേസമയം, ആന്റണി പെരുമ്പാവൂര്‍ സംഘടനയില്‍ നിന്നു രാജിവെച്ചതില്‍ കൂടുതലൊന്നും പറയാനില്ലെന്നും തീരുമാനത്തില്‍ നിന്നു പിന്നോട്ടിലെന്നും ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.
മരക്കാര്‍ അടഞ്ഞ അധ്യായമാണെന്നും, തിയേറ്റര്‍ കാത്തിരുന്നത് മരക്കാര്‍ സിനിമക്ക് വേണ്ടിയല്ല മറിച്ച് കുറുപ്പ് റിലീസിന് വേണ്ടിയാണെന്നും വിജയകുമാര്‍ പ്രതികരിച്ചിരുന്നു. ബഷീറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഏതു തിയേറ്ററുകളില്‍ സിനിമ പ്രദര്ശിപ്പിക്കാമെന്നു അദ്ദേഹത്തിനു തീരുമാനിക്കാം. അത് അയാളുടെ അവകാശമാണെന്നും വിജയകുമാര്‍ വ്യക്തമാക്കി.

