കൊച്ചി: ഐജി ലക്ഷ്മണക്കെതിരെ സർക്കാർ നടപടിക്ക് ശുപാർശ. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനാലാണ് ലക്ഷ്മണക്കെതിരെ നടപടിയെടുക്കണമെന്ന ശുപാർശ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
ഐജിയുടെ ഭാഗത്ത് നിന്ന് പോലീസിന്റെ മാന്യതയ്ക്ക് ചേരാത്ത നടപടിയുണ്ടായതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയാണ് ഐജി ലക്ഷ്മണയെ സസ്പെൻഡ് ചെയ്യാനുള്ള നടപടിയിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത്. മോൻസണുമായി ഐജി ലക്ഷ്മണ സംസാരിച്ചതിന്റെ രേഖകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട് സമർപ്പിച്ചത്. മറ്റു ചില തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ടും ലക്ഷ്മണയ്‌ക്കെതിരെ പരാതി ഉയരുന്നിട്ടുണ്ട്.

