ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രധാന പ്ലീനം ആരംഭിച്ചു; ചൈനയുടെ ഭാവി നയം വിശദീകരിക്കുന്ന പ്രമേയം അവതരിപ്പിക്കും

ബെയ്ജിംഗ്: ബെയ്ജിംഗിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രധാന പ്ലീനം ആരംഭിച്ചു. നൂറു വർഷത്തെ പാർട്ടിയുടെ നേട്ടങ്ങൾ വിവരിക്കുന്ന രേഖ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങാണ് സമ്മേളനത്തിൽ അവതരിപ്പിച്ചത്. വ്യാഴാഴ്ച വരെയാണ് പ്ലീനം നടക്കുന്നത്. ചൈനയുടെ ഭാവി നയം വിശദീകരിക്കുന്ന പ്രമേയം പ്ലീനത്തിൽ അവതരിപ്പിക്കും.

ഷീ ജിൻപിങാണ് പാർട്ടി ജനറൽ സെക്രട്ടറി, രാജ്യത്തിന്റെ പ്രസിഡന്റ്, സെൻട്രൽ മിലിറ്ററി കമ്മീഷൻ മേധാവി എന്നീ മൂന്നു സുപ്രധാന പദവികളും ഇപ്പോഴും വഹിക്കുന്നത്. രണ്ടു തവണകളായി ഷീ ജിൻപിങാണ് രാജ്യത്തെ പ്രസിഡന്റ് പദത്തിൽ അധികാരത്തിലുള്ളത്. ഷീ ജിൻ പിങിന് ഇനിയും അധികാരത്തിൽ തുടരാനുള്ള അനുമതി പാർട്ടി പ്ലീനം നൽകും. മുൻപ് നടന്ന പാർട്ടി സമ്മേളനത്തിൽ തന്നെ ഇതുസംബന്ധിച്ച ധാരണയായിരുന്നു. അടുത്ത വർഷം പാർട്ടിയുടെ പോളിറ്റ് ബ്യുറോയിലെ 12 അംഗങ്ങൾ വിരമിക്കുന്നുണ്ട്. അതിനാൽ തന്നെ വലിയൊരു തലമുറമാറ്റത്തിന് തയ്യാറെടുക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി.