വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി

നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രഖ്യാപനം. വിജയ് സേതുപതിക്കെതിരെയുള്ള ഒരു ചവിട്ടിന് 1001 രൂപ നല്‍കുമെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് അറിയിച്ചു.

സ്വാതന്ത്ര്യ സമര സേനാനി മുത്തുരാമലിംഗ തേവരെ അപമാനിച്ചെന്നാരോപിച്ചാണ് ഇത്തരം ഒരു നീക്കവുമായി നടനെതിരെ സംഘടന രംഗത്തെത്തിയിരിക്കുന്നത്. രണ്ട് ദിവസം മുന്‍പ് ബംഗളൂരു വിമാനത്താവളത്തില്‍ വിജയ് സേതുപതിയെ ഒരാള്‍ ആക്രമിച്ചിരുന്നു. നടന്ന് പോകുന്ന സേതുപതിയെ യുവാവ് പുറകില്‍ നിന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും ഹിന്ദു മക്കള്‍ കക്ഷി ട്വീറ്റ് ചെയ്തിട്ടുണ്ട്.