സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന് ജാമ്യം

കൊച്ചി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്‍ഐഎ കോടതി വിധിക്കെതിരെ സ്വപ്‌ന നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജാമ്യം നല്‍കിയത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

കസ്റ്റംസ്, ഇഡി കേസുകളില്‍ സ്വപ്നക്ക് നേരത്തെ ജാമ്യം കിട്ടിയിരുന്നു. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം. സരിത്ത്, റോബിന്‍സണ്‍, റമീസ് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്‌ന പുറത്തിറങ്ങുന്നത്.

യുഎപിഎ കേസ് നിലനില്‍ക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സ്വപ്‌നയും സരിത്തും ഉടന്‍ ജയില്‍ മോചിതരാകും. മറ്റുള്ളവരുടെ കരുതല്‍ തടങ്കല്‍ ഈ മാസം അവസാനം വരെ ഉണ്ട്.