കൊച്ചി: നീണ്ട ഇടവേളക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ‘എന്താടാ സജി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരുമിച്ച് എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തിലാണ് ‘എന്താടാ സജി’യുടെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫാമിലി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം ഗോഡ്ഫി ബാബു ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ റോളിലാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രം തന്നെയാണ് കുഞ്ചാക്കോയും അവതരിപ്പിക്കുന്നത് എന്നാണ് സൂചനകള്‍.
സ്വപ്നക്കൂട് എന്ന സിനിമയിലാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചത്. രാമന്റെ ഏദന്‍തോട്ടമാണ് ഏറ്റവും അവസാനമായി ഒന്നിച്ചഭിനയിച്ച സിനിമ.

